ബെഥനിയായിലെ വ്യസന ഗൃഹം(യോഹ.11 )
ലാസര്‍ മരിച്ചിട്ട് നാലു നാള്‍ പിന്നിട്ടു (2 )
സംസ്കാരം കഴിഞ്ഞിട്ടാ-
ളുകള്‍ പല വഴി പോയിട്ടും
വ്യസനവനത്തിലിരുപേര്‍ (2 )
മര്‍ത്താ മറിയം സോദരിമാര്‍
ഇരുള്‍ വഴിമാത്രം കണ്ടു (2);
ആശയറ്റാശയറ്റവശരായ് നിന്നു .
രോഗബാധിതനായി ലാസറെന്നറിഞ്ഞിട്ടും
ശയ്യക്കരികിലവനെത്താത്തതെന്താ ?
പ്രിയ സ്നേഹിതന്റെ മുഖമൊരു നോക്കു കാണുവാന്‍
ആശയില്ലാത്തതോ?
അതിദുഃഖ മണപൊട്ടുമെന്നു ഭയന്നിട്ടോ?
സ്നേഹമുള്ളോനവനരികിലുണ്ടായിരുന്നേല്‍
മരണമെന്നതവനെ പിടികൂടുകില്ലായിരുന്നു!
മരണം വരിച്ചുവെന്നാകിലും നാഥനൊന്നെത്തിയാല്‍
ദൈവസന്നിധേയവന്‍ യാചന നടത്തിയേനെ!
ഏറെ യഹൂദരാശ്വാസ വാക്കുകളോതിയെത്തിയിട്ടും
ആശ്വാസമേകുവാന്‍ നാഥനെത്താത്തതെന്താ ?
ഈ വിധ ചിന്ത തന്നുള്‍വനത്തിലലയവെ
യേശു വരുന്ന വാര്‍ത്തകേട്ടിരുവരും.
യേശുവേ സ്വീകരിച്ചിരുവരു-
മുടനവനത്ഭുത ചെയ്തിയാല്‍
ആയിസ്സു നല്‍കി ലാസറിന്നന്നങ്ങനെ
ആകുലമിരുവര്‍ക്കുമങ്ങകലെയായി .
(മഞ്ഞപ്ര -21 .12 .2005-എറണാകുളം -അങ്കമാലി അതിരൂപതയിലെ അതിരൂപതാ കലോത്സവം ഉള്‍പ്പെടെ വിവിധ മത്സരവേദികളില്‍ സമ്മാനാര്‍ഹമായത്- )
Keine Kommentare:
Kommentar veröffentlichen