Samstag, 4. Dezember 2010

നേതി- നേതി

നേതി- നേതി (ആലുവ- 2002 ?)

ഉദ്യാനം മണലാരണ്യമായതെപ്പോള്‍ ?

ഉദ്യാനം  മണലാരണ്യമായതെപ്പോള്‍  ? (ആലുവ-2001 ?)

അവസ്ഥാന്തരം

അവസ്ഥാന്തരം (ആലുവ-അമലോത്ഭവ 04 .02 .2002 )

നിര്യാണം

നിര്യാണം(കൈയെഴുത്തുമാസിക- അതിരമ്പുഴ-1993 :unavailable )

കൂവല്‍ നിര്‍ത്താത്ത കോഴി

കൂവല്‍  നിര്‍ത്താത്ത കോഴി (മലയാറ്റൂര്‍-2001 ?) 

ജന്മദിനം

ജന്മദിനം (ആലുവ, 2001 )

ക്രിക്കറ്റും കോഴയും

ക്രിക്കറ്റും  കോഴയും (ആലുവ- 22 .07 .2001 )

കൂര്‍ക്കം വലി

കൂര്‍ക്കം  വലി (ആലുവ,22 .07 .2001 )

ഒരു സെമിത്തേരി സ്വപ്നം

ഒരു   സെമിത്തേരി  സ്വപ്നം (ബാംഗ്ലൂര്‍-13 .11 .1998 )

അപകര്‍ഷതയുടെ അരുളപ്പാടുകള്‍

അപകര്‍ഷതയുടെ  അരുളപ്പാടുകള്‍ (ബാംഗ്ലൂര്‍-16 .08 .1997 )

കാരുണ്യമേ

 കാരുണ്യമേ (ബാംഗ്ലൂര്‍-13 .10 .1998 ) ..

ലെവല്‍ ക്രോസ്

ലെവല്‍ ക്രോസ് (ബാംഗ്ലൂര്‍- 24 .07 .1998 )

സ്നേഹത്തിന്റെ രോദനം

സ്നേഹത്തിന്റെ  രോദനം  (അതിരമ്പുഴ 14 .01 .1996 )

ഈശ്വരദര്‍ശനം

ഈശ്വരദര്‍ശനം (ബാംഗ്ലൂര്‍  -26 .07 .1997 )

പ്രിയപ്പെട്ടവരേ

വരുന്നു...
പണി തീര്‍ന്നിട്ടില്ല...
കര്‍ക്കിടക മാസത്തേക്കുള്ള കരുതലുകള്‍
കുറെ കലവറയില്‍ കിടന്നത്  പൊടിതട്ടി പുറത്തെടുക്കുന്നതാണ്. ചരിത്ര പ്രേമികള്‍ പറയുന്നത് പുരാവസ്തുകള്‍ക്ക് നല്ല വില കിട്ടുമെന്നല്ലേ?
ചെലവാകുമോ എന്ന് ഒന്ന് പരീക്ഷിച്ചു നോക്കാം.
കാക്കയ്ക്ക് വിശപ്പും മാറും
പശുവിന്റെ മുതുകിലെ ചൊറിച്ചിലിനൊരുതരി ശമനവുമാകും  ..
എന്താ ഒന്ന് നോക്കി കളയാം അല്ലെ?

ഞാന്‍ നിര്യാതനായി

ഞാന്‍ നിര്യാതനായി  
മരിച്ചു  ഞാന്‍ ദേഹം  ത്യജിച്ചു.
എന്നെ കാത്ത കാലം വെടിഞ്ഞു.
ഇന്നോളമറിയാത്തയുത്തരം കിട്ടാ-
ചോദ്യത്തിനുത്തരം ---  

ബെഥനിയായിലെ വ്യസന ഗൃഹം

ബെഥനിയായിലെ വ്യസന ഗൃഹം(യോഹ.11 )

ലാസര്‍ മരിച്ചിട്ട് നാലു നാള്‍ പിന്നിട്ടു (2 )
സംസ്കാരം കഴിഞ്ഞിട്ടാ-
ളുകള്‍  പല വഴി പോയിട്ടും
വ്യസനവനത്തിലിരുപേര്‍ (2 )
മര്‍ത്താ മറിയം സോദരിമാര്‍
ഇരുള്‍ വഴിമാത്രം കണ്ടു (2);
ആശയറ്റാശയറ്റവശരായ് നിന്നു .

രോഗബാധിതനായി ലാസറെന്നറിഞ്ഞിട്ടും
ശയ്യക്കരികിലവനെത്താത്തതെന്താ ?
 പ്രിയ സ്നേഹിതന്റെ മുഖമൊരു നോക്കു കാണുവാന്‍
ആശയില്ലാത്തതോ?
അതിദുഃഖ മണപൊട്ടുമെന്നു  ഭയന്നിട്ടോ?

സ്നേഹമുള്ളോനവനരികിലുണ്ടായിരുന്നേല്‍
മരണമെന്നതവനെ പിടികൂടുകില്ലായിരുന്നു!
മരണം വരിച്ചുവെന്നാകിലും നാഥനൊന്നെത്തിയാല്‍
ദൈവസന്നിധേയവന്‍ യാചന നടത്തിയേനെ!
ഏറെ യഹൂദരാശ്വാസ വാക്കുകളോതിയെത്തിയിട്ടും
ആശ്വാസമേകുവാന്‍ നാഥനെത്താത്തതെന്താ ?

ഈ വിധ ചിന്ത തന്നുള്‍വനത്തിലലയവെ
യേശു വരുന്ന വാര്‍ത്തകേട്ടിരുവരും.
യേശുവേ സ്വീകരിച്ചിരുവരു-
മുടനവനത്ഭുത ചെയ്തിയാല്‍
ആയിസ്സു നല്‍കി ലാസറിന്നന്നങ്ങനെ
ആകുലമിരുവര്‍ക്കുമങ്ങകലെയായി  .

(മഞ്ഞപ്ര -21 .12 .2005-എറണാകുളം -അങ്കമാലി അതിരൂപതയിലെ അതിരൂപതാ കലോത്സവം ഉള്‍പ്പെടെ വിവിധ മത്സരവേദികളില്‍  സമ്മാനാര്‍ഹമായത്-  )

മനസ്സേ ഉറങ്ങുക

മനസ്സേ ഉറങ്ങുക, മൌനത്തിലാവുക നീ
പാടട്ടെ ഞാനിന്നെന്റെ സ്വാതന്ത്ര്യശുഭഗീതം

സുന്ദര  സ്വപ്നങ്ങളില്‍  മയങ്ങി  നേരം  നീക്കാന്‍
കഴിവും  നിനക്കുണ്ട്‌;  അറിയാം  എനിക്കതും.
സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടാന്‍ ഓര്‍മ്മകളേറെയല്ലോ
തന്നു ഞാന്‍ നിനക്കതും മറക്കാന്‍ മടിയില്ലേ?
ദുഖത്തിന്നഗ്നിച്ചീളില്‍ സ്വപ്നനീരല്പം തൂക്യാല്‍
ആശ്വാസം ഏറെക്കിട്ടും ;കേട്ടു ഞാന്‍ ആരില്‍ നിന്നോ?

തത്വ ശാസ്ത്രങ്ങളെന്നും കാവ്യഭാവനയെന്നും
വിളിക്കാം; അവയെല്ലാം പൈതലില്‍ ചിന്ത പോലെ!
വിശ്വത്തിന്‍ രഹസ്യങ്ങള്‍ അറിയാനഭിവാഞ്ച
ആര്‍ക്കുമുണ്ടാകാമതില്‍  ആശ്ച്ചര്യമൊട്ടുമില്ല.

ജീവിത പിറ്റെന്നാളിന്‍ പ്രത്യാശയല്ലോയിന്നും
നന്മയില്‍ നീങ്ങീടുവാന്‍ നരനെ നയിക്കുന്നു.
ഇന്നലെ, നാളെകളും അജ്‌ഞാതമാണെന്നാലും
സ്ഥാപിക്കും മര്‍ത്ത്യന്‍ തന്‍ ചിന്തയുറപ്പോടെ .

ആരറിയുന്നൂ കഥ, കര്‍ത്താവോ ? നിരൂപണം
അന്നത്തിന്നുപാധിയായ് മാറ്റുന്ന മനുഷ്യനോ?
ആരറിയുന്നൂ മതം ? മാറ്റമില്ലാത്തവന്‍ തന്റെ
മനസ്സും മൌനത്തിന്റെ അര്‍ത്ഥവുമുള്ള പോലെ!

മനസ്സിന്നങ്ങെ കോണില്‍ ചങ്ങലയേന്തി  നില്‍ക്കും
ദുഖത്തിന്‍ മഹാസത്വം കണ്ണീരിലാഴ്ത്തിയെന്നെ.
ഓര്‍മ്മകള്‍ ഓടിച്ചെന്നെ മൂകത മുറ്റി നില്‍ക്കും
തടവറ തന്നിലാക്കി ;  എയ്തേറെ അമ്പുകളും.

സ്വപ്നചഷുകവുമായി താരാട്ട് പാടിയെത്തി
വേദനാ സംഹാരികള്‍ ആശയ ദേവതമാര്‍.

ഇന്ന് ഞാന്‍ ജീവിക്കുമ്പോള്‍ ദുഖത്തെയില്ലാതാക്കാന്‍
വിളിക്കും സ്വപ്നത്തേയും , അല്ലാതെ വയ്യെന്നായി.
ആകയാലടിമ ഞാന്‍ ; പാടുവാനയോഗ്യനാ-
നെന്നുടെ മനസ്സല്ലോ ഹേതുവായിടുന്നിന്നും.
സ്വാതന്ത്ര്യഗീതം പാടാന്‍ എന്നും ഞാന്‍ ചൊല്ലീടുന്നു
'മനസ്സേ ഉറങ്ങുക, മൌനത്തിലാവുക  നീ' .

മനസ്സേ ഉറങ്ങുക, മൌനത്തിലാവുക നീ
പാടട്ടെ ഞാനിന്നെന്റെ സ്വാതന്ത്ര്യശുഭഗീതം  -
ബാംഗ്ലൂര്‍ (06 .11 .1998 വെള്ളിയാഴ്ച  )